കായികം
ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി
പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമായി മാറിയ ടോട്ടൻഹാം ഫോർവേഡ് ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി. സിയോൾ ലോകകപ്പ് സ്റ്റേഡിയത്തിൽ ഇന്നലെ ബ്രസീലിനെതിരായ ദക്ഷിണ കൊറിയയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ ആണ് മെഡൽ സമ്മാനിച്ചത്.
രണ്ട് തവണ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ യൂന കിം, ഗോൾഫ് താരം പാക് സെ-റി എന്നിവരും മെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 23 ഗോളുകൾ നേടിയതിന് ശേഷം ലിവർപൂളിന്റെ മുഹമ്മദ് സലായുമായി സോൺ ഗോൾഡൻ ബൂട്ട് പങ്കിട്ടിരുന്നു. ഇതാദ്യമായാണ് യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിൽ ഒരു ഏഷ്യൻ താരം ഗോൾഡൺ ബൂട്ട് നേടുന്നത്.