San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാലത്തിനായി ചാപ്പലിന്റെ ഭാഗം പൊളിക്കാൻ വിശ്വാസികൾ‌



തൊമ്മൻകുത്ത് : ഏത് സാഹചര്യത്തിലും വിശ്വാസം കൈവിടരുതെന്നാണ് ദൈവം അവരെ പഠിപ്പിച്ചത്. അതേദൈവത്തെ ആരാധിച്ചിരുന്നയിടം നാടിന്റെ വികസനത്തിന് വിട്ടുകൊടുക്കുമ്പോൾ, അവർ മറ്റൊരു വിശ്വാസത്തെ മുറുകെപ്പിടിക്കുന്നുണ്ട്; അവിടെ നല്ലൊരു പാലം വരുമെന്നും, അത് നാടിനെ വികസനത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുമെന്നും. തൊമ്മൻകുത്ത് കണ്ണാടിപ്പുഴയുടെ തീരത്ത് ഒരുങ്ങുന്ന പുതിയ പാലത്തിനുവേണ്ടിയാണ് തൊമ്മൻകുത്ത് സെയ്ന്റ് തോമസ്‌ ഇടവകയ്ക്ക് കീഴിലുള്ള വള്ളക്കടവ് മുത്തിയുടെ ചാപ്പലിന്റെ ഒരുഭാഗം പൊളിക്കാൻ വിശ്വാസികൾ സന്നദ്ധരായത്. കുടിയേറ്റകാലത്തിന്റെ സ്മരണകൾ നിറഞ്ഞ ആരാധനാലയംകൂടിയാണിത്.

ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളോ റോഡുകളോ പാലങ്ങളോ ഇല്ലാതിരുന്ന കാലം. നാടിന്റെ പുറംലോകവുമായുള്ള ബന്ധം ഏറെക്കുറെ പുഴയെയും കടത്തുവള്ളത്തെയും ആശ്രയിച്ചായിരുന്നു. കണ്ണാടിപ്പുഴ കടക്കാൻ പാലമില്ല. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനിടയിലൂടെ നീങ്ങുന്ന കടത്തുവള്ളത്തിൽ ജീവൻ പണയംവെച്ചായിരുന്നു അക്കാലത്തെ യാത്രകൾ. അതിനുപുറമേ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും. ഓരോ യാത്രയും സാഹസികമായിരുന്നു.

അന്ന് യാത്രയ്ക്കിറങ്ങുന്നവർക്ക് ധൈര്യവും ആശ്വാസവും പകർന്നിരുന്നത് വള്ളക്കടവ് മുത്തി എന്നറിയപ്പെടുന്ന മാതാവിന്റെ രൂപവും അതിനോടുചേർന്ന കുരിശടിയുമായിരുന്നു. യാത്ര പുറപ്പെടുന്നതിനുമുൻപ്‌ അവിടെ പ്രാർഥിച്ച് അനുഗ്രഹം തേടും. പ്രതിസന്ധികൾക്കിടയിലും വിശ്വാസം കൈവിടാതെ മുന്നോട്ടുപോകാനുള്ള ആത്മബലമായിരുന്നു ആ ചെറിയ വിശ്വാസകേന്ദ്രം.

കാലം കടന്നുപോയപ്പോൾ കുരിശടിക്കുപകരം അവിടെ ചെറിയൊരു ചാപ്പൽ ഉയർന്നു. കണ്ണാടിപ്പുഴയ്ക്കുകുറുകേ പാലം നിർമിക്കുന്നതോടെ ചരിത്രത്തിന്റെ മറ്റൊരധ്യായത്തിന് തുടക്കമാകുകയാണ്. പാലം നിർമാണത്തിനായി ചാപ്പലിന്റെ ഒരുഭാഗം പൊളിക്കേണ്ടിവരും.


എന്നാൽ, നാടിന്റെ യാത്രാദുരിതങ്ങൾക്ക് പരിഹാരമാകുന്ന വികസനപ്രവർത്തനത്തിന് വിശ്വാസികൾ പൂർണപിന്തുണ നൽകി. ചാപ്പൽ പൊളിക്കുന്നതിന് പകരമായി പിന്നിലെ ഭാഗത്ത് പുതിയ ചാപ്പൽ നിർമിക്കുന്നതിന്‌ സ്ഥലം കെട്ടിനിരപ്പാക്കി ബാക്കിഭൂമി ഒരുക്കിനൽകാനാണ് കെ.എസ്.ടി.പി.യുടെ തീരുമാനം.

ഒരുകാലത്ത് പുഴ കടക്കാനുള്ള യാത്രയ്ക്കുമുൻപ്‌ അനുഗ്രഹം തേടിയിരുന്ന അതേമണ്ണിൽ, ഇനി പാലം കടന്നുള്ള പുതിയ യാത്രകൾ ആരംഭിക്കും.

പഴയ തലമുറയുടെ കണ്ണീരിന്റെയും അധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും ഓർമ്മകൾ പേറുന്ന ചാപ്പൽ പുതിയ രൂപത്തിൽ അവിടെത്തന്നെ നിലനിൽക്കും.

ഒരു നാടിന്റെ വികസനത്തിനായി വിശ്വാസത്തിന്റെ ഇടത്തിൽ മാറ്റംവരുത്താൻ തയ്യാറായവർ നൽകുന്നത് വലിയൊരു സന്ദേശമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!