San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കായികം

ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനം അത്‌ലറ്റിക്സിൽ മെഡൽ കൊയ്ത്തുമായി ഇന്ത്യ, ജാവലിനിൽ ഇരട്ട മെഡൽ, ശ്രീശങ്കറിന് വെള്ളി



നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‍റെ ഒമ്പതാം ദിനത്തിൽ ട്രാക്കിലും ഫീൽഡിലും മെഡല്‍ കൊയ്ത്തുമായി ഇന്ത്യൻ താരങ്ങൾ. ഇന്ന് മാത്രം ആറ് മെഡലുകൾ സ്വന്തമാക്കിയതോടെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി ഉയർന്നു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ യഷ് വീർ സിംഗ് വെള്ളിയും രോഹിത് യാദവ് വെങ്കലവും സ്വന്തമാക്കിയപ്പോൾ, ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി മെഡൽ നേടി.

Congratulations to Murali Sreeshankar on a brilliant Silver Medal in the Men’s Long Jump Final at the Asian Games 2026! #Cheer4Bharat pic.twitter.com/S6hVPBP6C7

Dr Mansukh Mandaviya (@mansukhmandviya) September 28, 2026

നാലാം ശ്രമത്തിന് ശേഷം കാൽക്കുഴയ്ക്ക് പരിക്കേറ്റെങ്കിലും പൊരുതിനിന്നാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പിച്ചത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്ത് വിദ്യ രാമരാജ് വെങ്കലം സ്വന്തമാക്കി. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു വിദ്യയുടെ ഈ ചരിത്ര നേട്ടം. പുരുഷന്മാരുടെ 1500 മീറ്ററിൽ ഗുൽവീർ സിംഗ് തന്‍റെ വ്യക്തിഗത മികച്ച സമയത്തോടെ (3:36.72) വെള്ളിയും, വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി വെങ്കലവും നേടി.


TRAGIC FALL BUT MURALI SREESHANKAR WALKS AWAY WITH THE SILVERWatch the video for Murali Sreeshankar’s heartbreaking fall — BUT A TRUE CHAMPION. CONGRATULATIONS CHAMP8.07m, just 10cm off gold, #SILVERFORINDIA #MURALISREESHANKAR #AsianGames2026 #Athleticsindia #NNISSports…

nnis Sports|Asian GamesAthletics (@nnis_sports) September 28, 2026

അതേസമയം, ചില ഇനങ്ങളിൽ ഇന്ത്യക്ക് തലനാരിഴയ്ക്കാണ് മെഡലുകൾ നഷ്ടമായത്. വനിതകളുടെ 4×100 മീറ്റർ റിലേ ഫൈനലിൽ തമന്ന, സ്നേഹ, സുദേഷ്ണ, അബിനയ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനക്കാരുമായി വെറും 0.05 സെക്കൻഡിന്‍റെയും രണ്ടാം സ്ഥാനക്കാരുമായി 0.06 സെക്കൻഡിന്‍റെയും മാത്രം വ്യത്യാസത്തിലാണ് ഇന്ത്യക്ക് റിലേയിൽ മെഡൽ കൈവിട്ടുപോയത്.

വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ കാലിരാംന നാലാം സ്ഥാനത്തൊതുങ്ങിയപ്പോൾ, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ നിലവിലെ ചാമ്പ്യനായ അവിനാഷ് സാബ്ലെയ്ക്കും കിരീടം നിലനിർത്താനായില്ല; സാബ്ലെയും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!