San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മിനിബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്



നെടുങ്കണ്ടം : വലിയതോവാള-ഇരട്ടയാർ റോഡിൽ ചക്കക്കാനത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനിബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞു. നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് അപകടം. കൊല്ലത്തുനിന്നും മൂന്നാറിലെത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ അടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും തിരികെയുള്ള യാത്രക്കിടയിൽ കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പിന്നോട്ടുരുണ്ട് കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനം ഓടിച്ചത്. മരത്തിൽ തങ്ങിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം വിട്ടയച്ചു.

വീതികുറവും കയറ്റിറക്കങ്ങളും വളവുകളും വഴിയിൽ മുൻപും നിരവധിവാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ സഞ്ചരിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.

വഴി പരിചിതമല്ലാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയാണ്. ഇവിടെനിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് കഴിഞ്ഞവർഷം വിനോദസഞ്ചാരികളുടെ മിനിബസ് മറിഞ്ഞത്. കൃഷിയിടത്തിലെ റോഡിൽ അപകടങ്ങൾ പതിവായിട്ടും ബാരിക്കേഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!