San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുമുളക് വിലയിൽ വർധന, നാളികേരോൽപ്പന്നങ്ങൾക്ക് തളർച്ച



കുരുമുളക് വിപണിയിലെ ഉണർവ് തുടരുന്നു. ഉത്സവകാല ആവശ്യങ്ങൾക്കായി ഉത്തരേന്ത്യയിൽ നിന്നുള്ള വാങ്ങൽ താൽപര്യം വിപണിക്ക് കരുത്തേകി. കൊച്ചിയിൽ ഈ വാരം ഇതിനകം കുരുമുളക് വില ക്വിൻ്റലിന് 1000 രൂപ വർധിച്ച് 74,000 രൂപയായി. കേരളത്തിലെയും കർണാടകയിലെയും കർഷകർ വിൽപ്പന നിയന്ത്രിച്ചത് വിപണിക്ക് നേട്ടമായി. വ്യവസായികളിൽ നിന്നുള്ള വാങ്ങൽ തുടർന്നാൽ വിപണിക്ക് അത് പിന്തുണയാകും. ഒക്ടോബറിലെ മികച്ച പ്രകടനങ്ങൾക്കുശേഷം ഏഷ്യൻ റബർ വിപണികൾ അൽപ്പം കിതപ്പോടെയാവും നവംബറിലേക്ക് പ്രവേശിക്കുക. മാസാരംഭത്തിൽ ഒസാക്കയിൽ കിലോയ്ക്ക് 467 യെന്നിലേക്ക് ഉയർന്നെങ്കിലും അന്ന്‌ 468 യെന്നിലെ നിർണായക പ്രതിരോധം തകർക്കാനാവാഞ്ഞത് നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിച്ചു. ഇതേത്തുടർന്ന് ഘട്ടംഘട്ടമായി ബാധ്യതകൾ കുറയ്ക്കാൻ അവർ നടത്തിയ നീക്കത്തിൽ മാസത്തിലെ അവസാന വ്യാപാരദിനമായ ഇന്ന് റബർ 439 യെന്നിലേക്ക് താഴ്ന്നശേഷം 441 യെന്നിൽ ക്ലോസിങ് നടന്നു. തായ്‌ലൻഡിൽ ഷീറ്റ് ലഭ്യത ഉയരുന്നതും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും തിരുത്തലിന് ഇടയാക്കി. ബാങ്കോക്കിൽ കിലോ 268 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോ 297 രൂപ.

ദക്ഷിണേന്ത്യയിൽ നാളികേരോൽപ്പന്നങ്ങൾക്ക് തളർച്ച. വെളിച്ചെണ്ണയ്ക്ക് ദീപാവലി ഡിമാൻഡ് മങ്ങിയതോടെ മില്ലുകാർ സ്റ്റോക്ക് വിറ്റഴിക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിലും കാങ്കയത്തും എണ്ണ, കൊപ്ര വിലകൾ കുറഞ്ഞു. സാധാരണ ദീപാവലി വേളയിൽ എണ്ണ വിപണി ചൂടുപിടിക്കുകയാണ് പതിവ്.

ഏലക്ക ലേലത്തിൽ പുതിയ ചരക്കിന്റെ വരവ് ശക്തം. ഉത്സവ സീസണായതിനാൽ ആഭ്യന്തര വിപണിയിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 3022 രൂപയിലും മികച്ച ഇനങ്ങൾ 3956 രൂപയിലുമാണ് വിറ്റുപോയത്. ഇന്ന് ഉൽപാദന മേഖലയായ തോപ്രാംകുടിയിൽ പച്ച ഏലക്ക കിലോയ്ക്ക് 560 രൂപയ്ക്ക് ഇടപാടുകൾ നടന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!