San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കായികംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

എല്ലാം സെറ്റാണ്, വരൂ നെടുങ്കണ്ടത്തേക്ക്‌, ജില്ലാ സ്‌കൂൾ കായികമേള ഇന്ന് തുടങ്ങും



നെടുങ്കണ്ടം : ഇനി മൂന്നുദിവസം ഇടുക്കിയുടെ കായികമനസ്സ് നെടുങ്കണ്ടത്തായിരിക്കും. പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് ബുധനാഴ്ച ട്രാക്കുണരും. കൗമാരക്കരുത്ത് വിളിച്ചോതുന്ന മത്സരങ്ങളിൽ ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്നായി ഏകദേശം 2500 പ്രതിഭകൾ മാറ്റുരയ്ക്കും.

ഇവിടെ ചിന്തുന്ന ഓരോ തുള്ളി വിയർപ്പും, നേടുന്ന ഓരോ പോയിന്റും സംസ്ഥാനതല മത്സരങ്ങളെന്ന സ്വപ്നത്തിലേക്കുള്ള കവാടം തുറക്കുമെന്നതിനാൽ ട്രാക്കിലും ഫീൽഡിലും തീപ്പൊരി ചിതറുമെന്നുറപ്പ്. 100 ഒഫീഷ്യലുകളും 70 വൊളന്റിയർമാരും കായികമേളയുടെ നടത്തിപ്പിൽ പങ്കാളികളാകും. രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10-ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനംചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷനാകും. 10.30-ന് മത്സരങ്ങൾ തുടങ്ങും.

വേഗതാരങ്ങളെ ആദ്യ മണിക്കൂറുകളിൽ അറിയാം

സബ് ജൂനിയർ ആൺ/പെൺ 100 ഹീറ്റ്‌സോടെ ട്രാക്കിലെ മത്സരങ്ങൾക്ക് തുടക്കമാകും. തുടർന്ന് ജൂനിയർ ആൺ/പെൺ 100 മീറ്റർ ഹീറ്റ്‌സ്, സബ് ജൂനിയർ ആൺ/പെൺ 600 മീറ്റർ ഓട്ടം ഫൈനൽ, ജൂനിയർ ആൺ 110 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ, ജൂനിയർ പെൺ 100 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ, സബ് ജൂനിയർ ആൺ/പെൺ 80 മീറ്റർ ഹർഡിൽസ് ടൈം ട്രയൽ, ജൂനിയർ ആൺ/പെൺ 100 മീറ്റർ ഓട്ടം ഫൈനൽ, സബ് ജൂനിയർ ആൺ/പെൺ 100 മീറ്റർ ​ഫൈനൽ എന്നീ മത്സരങ്ങളും ഉച്ചയ്ക്ക് ഒന്നിനുമുമ്പ് പൂർത്തിയാക്കും.


ഇതോടെ മേളയിലെ വേഗരാജാവിനെയും രാജ്ഞിയെയും ഉച്ചയൂണിനുമുമ്പ് അറിയാം. ഒന്നരയ്ക്ക് ശേഷം ജൂനിയർ ആൺ/പെൺ 4X100 മീറ്റർ ഓട്ടം ഫൈനൽ, സബ് ജൂനിയർ ആൺ/പെൺ 4X100 മീറ്റർ ഓട്ടം ഫൈനൽ, ജൂനിയർ ആൺ/പെൺ 3000 മീറ്റർ ഫൈനൽ, സബ് ജൂനിയർ ആൺ/പെൺ 400 മീറ്റർ ഓട്ടം ടൈം ട്രയൽ, ജൂനിയർ ആൺ/പെൺ 400 മീറ്റർ ഓട്ടം ടൈം ട്രയൽ, ജൂനിയർ ആൺ 5 കിലോമീറ്റർ നടത്തം, ജൂനിയർ പെൺ 3 കിലോമീറ്റർ നടത്തം എന്നിവ നടക്കും. ഇതോടെ ആദ്യ ദിവസത്തെ മത്സരങ്ങൾ സമാപിക്കും.

ഫീൽഡിൽ

സബ് ജൂനിയർ ആൺ/പെൺ ലോങ് ജമ്പ്, ജൂനിയർ ആൺ/പെൺ ലോങ് ജമ്പ്, ജൂനിയർ ആൺ/പെൺ ഹൈ ജമ്പ്, സബ് ജൂനിയർ ആൺ/പെൺ ഹൈ ജമ്പ്, ജൂനിയർ ആൺ/പെൺ ഷോട്ട്‌ പുട്ട്, സബ് ജൂനിയർ ആൺ/പെൺ ഷോട്ട്‌ പുട്ട്, ജൂനിയർ ആൺ/പെൺ ഡിസ്‌കസ് ത്രോ, സബ് ജൂനിയർ ആൺ/പെൺ ഡിസ്‌കസ് ത്രോ, ജൂനിയർ ആൺ/പെൺ ജാവലിൻ ത്രോ എന്നിവയും ആദ്യദിനം നടക്കും.

ഹരിത പെരുമാറ്റച്ചട്ടം

പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണപ്പൊതികൾ തുടങ്ങിയ മാലിന്യങ്ങൾ സ്റ്റേഡിയം പരിസരത്ത് വലിച്ചെറിയരുത്.

ഉപയോഗിച്ച കുപ്പികളും മറ്റ് മാലിന്യങ്ങളും നിശ്ചിത മാലിന്യക്കുട്ടയിൽ നിക്ഷേപിക്കുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുക.

സാധാരണ ചെരിപ്പുകൾക്ക് നിരോധനം

സിന്തറ്റിക് ട്രാക്കിൽ സാധാരണ ചപ്പലുകൾ, ചെരിപ്പുകൾ എന്നിവ ധരിച്ച് പ്രവേശിക്കരുത്.

ട്രാക്കിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താത്ത അനുയോജ്യമായ സ്‌പോർട്‌സ് ഷൂസ് മാത്രം പരിശീലനത്തിനും നടത്തത്തിനും ഉപയോഗിക്കുക.

മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സിന്തറ്റിക് ട്രാക്കിന് *അനുയോജ്യമായ അത്‌ലറ്റിക് ഷൂസുകളോ നിയമാനുസൃതമായ സ്‌പൈക്‌സുകളോ ഉപയോഗിക്കണം.

ട്രാക്കിന് കേടുപാടുകൾ വരുത്തുന്ന തരത്തിലുള്ള ഷൂസുകൾ ഉപയോഗിക്കരുത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!