Idukki വാര്‍ത്തകള്‍
പ്രവേശനോത്സവം സംഘടിപ്പിച്ചു


ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി.സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥി ആയിരുന്നു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു ജോസഫ് ആശംസകള്‍ അര്‍പ്പിച്ചു.
കുട്ടികള്‍ക്ക് ചടങ്ങില്‍ മധുരപലഹാരം വിതരണം ചെയ്തു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. ദ്രൗപദി കാ ദണ്ഡ-2 കൊടുമുടി കീഴടക്കിയ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍തൃ പ്രതിനിധികള്‍ അധ്യാപകര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.