Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംപീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പുരോഗമന കലാസാഹിത്യസംഘം ഇടുക്കി ജില്ലാ കൺവൻഷൻ ജൂൺ 5 ഞായർ രാവിലെ 10 മുതൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിൽ



പുരോഗമന കലാസാഹിത്യസംഘം ഇടുക്കി ജില്ലാ കൺവൻഷൻ ജൂൺ 5 ന് ഞായറാഴ്ച 10.എ.എംന് കട്ടപ്പന ഗവൺമെന്റ് എച്ച്.എസ്.എസിനു സമീപം യു.എ ഖാദർ നഗറിൽ (പു.ക.സ മുൻ സംസ്ഥാന അദ്ധ്യക്ഷൻ) പ്രശസ്ത ചിന്തകനും വാഗ്മിയുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷനാവും സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയ കവി അശോ കൻ മറയൂർ, നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ ചിത്ര കാരൻ കെ.എ.അബാദുൾ റസാഖ്. നല്ല മലയാളം പദ്ധതിയിലൂടെ ഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകുന്ന

അജയ് വേണു പെരിങ്ങാശ്ശേരി ഇവരെ ചടങ്ങിൽ അനുമോദിക്കും. കവി സുഗതൻ കരുവാറ്റ യുടെ കവിതാ സമാഹാരം “നയമ്പ് ” കെ.ഇ.എൻ പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം മോബിൻ മോഹനൻ,കാഞ്ചിയാർ രാജൻ,കെ.ആർ രാമചന്ദ്രൻ, ജോസ് വെട്ടിക്കുഴ, റ്റി.എം

റ്റി.എം ഗോപാലകൃഷ്ണൻ, പി.എം നാരായണൻ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ശോഭന കുമാരി, ഭാസി കുറ്റിക്കാട്, കെ.എ മണി, അജീഷ് തായില്യം തുടങ്ങിയവർ പങ്കെടുക്കും. 2 പി.എംന് ജില്ലയിലെ കവികളും, കഥാകാരും പങ്കെടുക്കുന്ന മഴവില്ല് സാഹിത്യ സംഗമം നടക്കും. കവി ഷീലാലാൽ മോഡറേറ്റർ ആകും. എല്ലാ വിഭാഗം സാഹിത്യ സാസ്കാരിക പ്രവർത്തകരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയി ച്ചു. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ.ജയചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം മോബിൻ മോഹനൻ, കാഞ്ചിയാർ രാജൻ,കെ.ആർ രാമചന്ദ്രൻ, കെ.എ മണി, ആർ.മുരളീധരൻ, മാത്യു നെല്ലിപ്പുഴ, കെ.ആർ പ്രസാദ്, അനിതാ റെജി എന്നിവർ പങ്കെടുത്തു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!