Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Travelപ്രധാന വാര്‍ത്തകള്‍

വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യം വെച്ച് ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതി



തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതി തുടങ്ങുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.

വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി സര്‍ക്കാര്‍ നേരത്തെ 50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പദ്ധതിത്തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍നിന്നോ സ്‌പോണ്‍സര്‍ഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തില്‍ ഒരു വര്‍ഷം 100 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.


തങ്ങളുടെ പ്രദേശത്തെ ഡെസ്റ്റിനേഷനുകളാക്കി മാറ്റാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പിന് ഓണ്‍ലൈന്‍ വഴിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതുസംബന്ധിച്ച വിശദ പദ്ധതിരേഖ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിക്കണം. പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാന്‍ തയാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!