പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ക്ക് ജാമ്യം
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു.
തൊടുപുഴ ജ്യൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയെ ആദ്യ വട്ട കൌണ്‍സിലിംഗിനു ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു തവണ കൂടി കൌണ്‍സിലിംഗ് നല്‍കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ തീരുമാനം.
പൊലീസ് നടപടികള്‍ക്കു ശേഷം രണ്ടുപേരെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്ബാകെ ഹാജരാക്കും. ആവശ്യമെങ്കില്‍ തൊടുപുഴയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റും. പെണ്‍കുട്ടിയെ മുമ്ബ് പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.
കേസില്‍ രണ്ടു പേരെക്കൂടി കഴിഞ്ഞ ദിവസം ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ നാലുപേരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് പെണ്‍കുട്ടി. രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.
ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് – പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്ബോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.