പ്രധാന വാര്‍ത്തകള്‍
അടിമാലിയിൽ 15 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി : എറണാകുളം സ്വദേശി അറസ്റ്റിൽ


അടിമാലി റേഞ്ച്എക്സൈസ് ഇൻസ്‌പെക്ടർ പി. കെ.രഘുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വെങ്ങോല വില്ലേജിൽ, വെങ്ങോല ബഥനി കരയിൽ വടക്കേപറബിൽ വീട്ടിൽ റെജി മകൻ അജയ് എന്നയാളെ അറസ്റ്റ് ചെയ്തു.
കേസ് അടിമാലി റേഞ്ചിലെ ക്രൈം നമ്പർ 20/2022 ആയി രജിസ്റ്റർ ചെയ്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനുമോൻ .കെ.പി, പി.എച്ച്.ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് കുമാർ. കെ.ബി.,മീരാൻ കെ.എസ്,ഹാരീഷ് മൈദീൻ, അരുൺ.സി, ഡ്രൈവർ ശരത്ത് എസ്.പി. എന്നിവർ പങ്കെടുത്തു.