പുതുമഴയിലെ മത്സ്യവേട്ട നിയമവിരുദ്ധം : ആറ് മാസം ജയില്‍ ശിക്ഷയും 15,000 രൂപ പിഴയും
മഴക്കാലത്തെ മീന്‍പിടിത്തം നമുക്കൊരു ഹോബിയാണ്. എന്നാല്‍ ഇനിയത് വേണ്ട. പാടത്തും തോട്ടിലുമൊക്കെയുള്ള മീന്‍പിടുത്തം ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആറ് മാസം ജയില്‍ ശിക്ഷയും 15,000 രൂപ പിഴയും നല്‍കേണ്ടിവരും. മഴക്കാലം മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറു വലകളും കൂടുകളുമൊക്കെ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനന സമയമായ ഈ മാസങ്ങളില്‍ മീന്‍പിടുത്തം വ്യാപകമാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
കനത്ത മഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞു വയലിലും തോട്ടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ട് പെരുകുന്ന സമയമാണ് ഇപ്പോള്‍. ഈ സമയത്ത് മീന്‍ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. ഇങ്ങനെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതിരിക്കാനാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.