Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജാതി കർഷക സംഗമം പാലായിൽ 28 ന്.




പാലാ: കേരളാ സർക്കാർ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജാതി കർഷക സംഗമവും പരീശീലന ക്ലാസും പാലായിൽ നടത്തപ്പെടുന്നു. ജാതികർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങൾ ചർച്ച ചെയ്യുന്നതിനും ശാസ്ത്രീയമായ ജാതി പരിപാലന മുറകൾ മനസ്സിലാക്കുന്നതിനും ജാതിക്കാ സംഭരണവും മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണ സാധ്യതകളും വിപണന സംവിധാനങ്ങളും ചർച്ച ചെയ്യുന്ന ഒരു പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് വിദഗ്ദ്ധർ ക്ലാസ്സ് നയിക്കുന്നതാണ് കേരളത്തിലെപ്രമുഖ ജാതി കർഷകനും വ്യവസായിയുമായ ഇടുക്കി തങ്കമണി സ്വദേശി ജോസഫ് സെബാസ്റ്റ്യൻ കർഷക കൂട്ടായമയിൽ സംവദിക്കുന്നതാണ്. പാലാ അഗ്രിമ കർഷകമാർക്കറ്റ് ഹാളിൽ നടക്കുന്ന ജാതി കർഷക സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
9447601428.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!