മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു


തൊടുപുഴ :ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ നിയമനം നടത്തുന്നതിന് BVSC & AH യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ 27ന് രാവിലെ 10ന് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ട. വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.