പ്രധാന വാര്‍ത്തകള്‍
കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 5 കിലോ സ്വർണം; 6 പേർ പിടിയിൽ


മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന 5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്.
ബാഗിനുള്ളിൽ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്‌സ്യൂളാക്കിയുമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.