കാലാവസ്ഥ
ഇന്നും കനത്തമഴ തുടരും: അതീവ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്


സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ മഴതുടരുന്നു. എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുള്ള തിരുവനന്തപുരവും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയാത്ര, മീന്‍പിടിത്തം എന്നിവയുടെ നിരോധനം തുടരുകയാണ്. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴതുടരും.