6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

എല്ലാം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മോദി; ഇന്ധനവില ഉന്നയിക്കാന്‍ പ്രതിപക്ഷം



ന്യൂഡൽഹി ∙ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

കർഷക സമരം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. കർഷക സമരം, ഇന്ധന വിലവർധന തുടങ്ങിയ വിഷയങ്ങൾ ഇരുസഭകളിലും ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എന്‍ഡിഎ യോഗവും ചേർന്നു. 

ഗുണകരമായ നിർദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവച്ചതായി അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, പാർലമെന്റിലെ ഇരുസഭകളിലും അർഥപൂർണമായ ചർച്ചകൾ ഉണ്ടാവണമെന്നു പറഞ്ഞു. അംഗങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകും. സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കും. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർണമായി നിർവഹിക്കാനാകുമെന്ന പ്രതീക്ഷയും മോദി പങ്കിട്ടു.

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്തമാസം 13 വരെയാണ് സമ്മേളനം. ഇക്കാലയളവിൽ 31 വിഷയങ്ങൾ (29 ബില്ലുകളും രണ്ട് ധനകാര്യ വിഷയങ്ങളും) ചർച്ചയ്ക്കായി എടുക്കും. നിലവിലെ ഓർഡിനൻസുകൾ നീക്കം ചെയ്യുന്നതിനായി 6 ബില്ലുകളും അവതരിപ്പിക്കും. 33 രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!