പ്രധാന വാര്‍ത്തകള്‍
വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി


ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു.അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാർച്ച് ഒന്നിനും പാചകവാതക വില വലിയരീതിയിൽ വർധിപ്പിച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.