നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ നടന്നു വന്നിരുന്ന വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബാസ്‌തനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് സമാപിക്കും. 24 നാണ് തിരുന്നാൾ ആരംഭിച്ചത്.


കഴിഞ്ഞ ദിവസം നടന്ന പ്രദക്ഷിണത്തിൽ 100 കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഹോൾഡ് പ്രദക്ഷിണം മെയ് ഒന്നിന് രാവിലെ 6.45 ന് വി. കുർബാന,10 ന് ഫാ. ഫ്രാൻസിസ് അർപ്പിക്കുന്ന രോഗികൾക്കായുള്ള വി. കുർബാന, ഉച്ചകഴിഞ്ഞു 3 ന് വിവിധ വാർഡുകളിൽ നിന്ന് കഴുന്നു പ്രദക്ഷണം ആരംഭിച്ചു 4.30 ന് ദേവാലയത്തിൽ എത്തിച്ചേരും.5 ന് ഫാ. മാത്യു പുത്തൻ പറമ്പിൽ അർപ്പിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന. രാത്രി 7 ന് തിരുനാൾ പ്രദഷിണം. തുടർന്ന് രാത്രി 9.30 ന് തിരുനാൾ കൊടിയിറക്കും നടക്കും