ദേവികുളംപ്രാദേശിക വാർത്തകൾ
ബാങ്കിൽ മാനേജരും ക്ലർക്കും തമ്മിൽ അടി; ഇടപാടുകൾ മുടങ്ങി.


അടിമാലി: ബാങ്കിലെ ജോലി വീതംവെക്കുന്നതിലെ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിന്‍ ബ്രാഞ്ചിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ മോഹനനും ക്ലര്‍ക് സജീവനും തമ്മിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ അടിമാലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം രാവിലെ പത്തിനായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.