ദേവികുളം
പശ്ചിമഘട്ട മലനിരകളിൽ സർവേ പൂർത്തിയായി; വരയാടുകൾ 1039
മൂന്നാർ:ഇരവികുളം ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ 1039 വരയാടുകളെ കണ്ടെത്തി. കഴിഞ്ഞ 18 മുതൽ 23 വരെയായിരുന്നു കണക്കെടുപ്പ്. വനപാലകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 155 പേരാണ് 5 ദിവസം നീണ്ടുനിന്ന കണക്കെടുപ്പിനു കാടുകയറിയത്. ഏറ്റവും കൂടുതൽ വരയാടുകളുള്ളത് ഇരവികുളം ദേശീയോദ്യാനത്തിലാണ്: 785. അതിൽ 125 എണ്ണം കുഞ്ഞുങ്ങളായിരുന്നു. 1039ൽ 157 എണ്ണം ഈ സീസണിൽ പിറന്നവയാണ്. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ ഇരവികുളത്തു മാത്രം 782 ആടുകളെയാണ് കണ്ടത്. ഇക്കുറി 785 ആയി വർധിച്ചു.