പക്ഷിപ്പനി ; പക്ഷിപ്പനിയുടെ എച്ച് 3 എന്‍ 8 വകഭേദം നാലു വയസുകാരനില്‍ കണ്ടെത്തിയതായി സ്ഥിരീകരണം.
ചൈനയിലെ മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാലു വയസുകാരന് പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സക്കിടയിലാണ് എച്ച്3എന്‍8 സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കുടുംബം താമസിക്കുന്നതെന്നും എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.കുട്ടിയുമായി സമ്പർക്കം പുലര്‍ത്തിയവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.
വടക്കേ അമേരിക്കന്‍ ജലപക്ഷികളില്‍ ആദ്യമായി കണ്ടതിനു ശേഷം 2002 മുതല്‍ എച്ച്3എന്‍8 ലോകത്തിന്റെ പല ഭാഗത്തായി രോഗം കാണപ്പെടുന്നുണ്ട്. പക്ഷികളെ കൂടാതെ നായ്ക്കളെയും കുതിരകളെയുമൊക്കെ ഇതു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ വകഭേദം മനുഷ്യരില്‍ ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നറിയപ്പെടുന്ന പക്ഷിപ്പനി പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലുമാണ് കാണപ്പെടുന്നത്.