പ്രധാന വാര്‍ത്തകള്‍
കോതമംഗലത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മനക്കക്കുടി സ്വദേശി സാജു (60) ആണ് മരിച്ചത്. ഭാര്യ ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ്.
ഇരുമ്പുവടി ഉപയോഗിച്ചാണ് ഏലിയാമ്മ ഭര്‍ത്താവിനെ തലയ്ക്കടിച്ചത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ ഏലിയാമ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിക്കുകയായിരുന്നു. സാജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.