പ്രധാന വാര്‍ത്തകള്‍
നാല് ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ. അന്തർസംസ്ഥാന ഇടപാടുകാരനായ കോഴിക്കോട് ഒളവണ്ണ സ്വദേശി അർജുൻ ഹരിദാസാണ് (25) അറസ്റ്റിലായത്.


കോഴിക്കോട് ഒളവണ്ണ സ്വദേശി അർജ്ജുൻ ഹരിദാസാണ് പിടിയിലായത്.ഇയാളിൽനിന്നും മാരക ലഹരിവസ്തുക്കൾ ആയ 60 ഗ്രാം എംഡിഎംഎ,7 എൽ എസ് ഡി സ്റ്റാമ്പുകൾ,25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. വണ്ടന്മേട് സി ഐ നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുളിയന്മലയിൽനിന്നും ഇയാളെ പിടികൂടിയത്. ഇടപാടുകാരൻ മുഖേനയാണ് പോലീസ് ഇയാളെ കുടുക്കിയത്. മയക്കുമരുന്നിന് ആവശ്യക്കാരനുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂരിൽ നിന്നും വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ മയക്കുമരുന്ന് ബിസിനസ് നടത്തിയിരുന്ന ഇയാൾ ഇടനിലക്കാർ മുഖേനയാണ് ജില്ലയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അർജുന്റെ സുഹൃത്തായ ഇടനിലക്കാരനെ ചോദ്യംചെയ്തതിൽ മുഖേനയാണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.