ഇടുക്കിയിലെ ഭൂപ്രശ്നം; ബഹുജന മാർച്ച്.
വാഴത്തോപ്പിൽ നടക്കുന്ന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ വേദിയിലേക്കാണ് മാർച്ച് നടത്തുന്നത്. ജില്ലയിലെ കുടിയേറ്റ കർഷകർ, വ്യാ പാരികൾ, കാച്ച്മെന്റ് ഏരിയകളിൽ താമസിക്കുന്ന കർഷകർ ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന സമരപരിപാടികൾക്കാണ് സമിതി രൂപം നൽകിയിരിക്കുന്നത്. പിന്നീട് സെക്രട്ടേറിയേറ്റിനു മുൻപിലേക്കും സമരം വ്യാപിപ്പിക്കും.
ജില്ലയിലെ പട്ടയഭൂമി വിഷയങ്ങൾ,കെട്ടിട നിർമാണ നിരോധനം,വന്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശം, ബഫർസോൺ വിഷയങ്ങൾ തുടങ്ങി ജില്ലയിലെ കുടിയേറ്റ ജനതയെ സ്വയം ഒഴിയേണ്ട അവസ്ഥയിലേക്കെത്തിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിച്ച് ഇവിടെ എല്ലാ ജില്ലകളിലുമുള്ള ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ രം നടത്തുന്നത്.
അടിമാലിയിൽ കൂടിയ യോഗത്തിൽ വിവിധ മതമേലധ്യക്ഷൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക – സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. അടിമാലി വ്യാപാര ഭവനിലായിരുന്നു യോഗം ചേർന്നത്. ഡീൻ കുര്യാക്കോസ് എംപി സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരനെ സമര സംഘാടക സമിതി ചെയർ മാനായും അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിയെ കൺവീന റായും യോഗം തെരഞ്ഞെടുത്തു.