ഇടുക്കിയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള ഭൂജല പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും ഏപ്രില്‍ 29 ന്
സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള ഭൂജല പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും ഏപ്രില്‍ 29 ന് രാവിലെ 10.00 ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഭരണം വര്‍ഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ 2021-22 സാമ്പത്തിക വര്‍ഷം 23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉള്‍പ്പടെ 33 പദ്ധതികളാണ് 1 കോടിയോളം ചെലവാക്കി ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ മുന്‍ വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി., പി.ജെ. ജോസഫ് എം.എല്‍.എ, വാഴൂര്‍ സോമന്‍ എം.എല്‍.എ., അഡ്വ. എ. രാജ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങിയ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ മുതലായവര്‍ പങ്കെടുക്കും.