വനിതകള്‍ക്ക് എംബ്രോയിഡറി കിറ്റുകള്‍ വിതരണം നടത്തി കട്ടപ്പന നഗരസഭ…
2021-22 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ പരിധിയിലെ വനിതകള്‍ക്കുള്ള എംബ്രോയിഡറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു.
സ്വയംപര്യാപ്തതയിലൂടെ വരുമാനം കണ്ടെത്തി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി കേരളത്തില്‍
ആദ്യമായി കട്ടപ്പന നഗരസഭ നടപ്പാക്കുന്ന പദ്ധതിതാണിത്. ഒരു നഗരസഭാ വാര്‍ഡില്‍
രണ്ട്
പേര്‍ക്ക്
വീതം 68 ഗുണഭോക്താക്കള്‍ക്കായി 1,70,000 രൂപ പദ്ധതി വിഹിതത്തില്‍ഉള്‍ക്കൊള്ളിച്ചാണ് എംബ്രോയിഡറി കിറ്റുകള്‍ വാങ്ങി വിതരണം നടത്തുന്നത്.
ചടങ്ങില്‍ നഗരസഭ നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബേബി, കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, സിജു ചക്കുമ്മൂട്ടില്‍, സുധര്‍മ്മ മോഹനന്‍, ബിന്ദുലതാ രാജു, തങ്കച്ചന്‍ പുരയിടം, ബിനു കേശവന്‍, ബെന്നി കുര്യന്‍, സോണിയ ജെയ്ബി, രജിത രമേശ്, ഷജി തങ്കച്ചന്‍, രാജന്‍ കാലാച്ചിറ, ബിനു, അമലേഷ് വി.എം, വിജില്‍രാജ് കെ.വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.