റേഷന്‍ കടകളെ പൊതുസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ അംഗീകാരം
⭕ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ബാങ്കിംഗ് സേവനവും. റേഷന്‍ കടകളെ പൊതു സേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നുള്ളതാണ്. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം, റേഷന്‍ ബാങ്കുകള്‍ എത്രത്തോളം ഉപകാരപ്രദമാണ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലുടനീളമുള്ള റേഷന്‍ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കളെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, അക്കൗണ്ടില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്. അതേസമയം, എത്രരൂപ വരെ കൈകാര്യം ചെയ്യാന്‍ കഴിയും, കൂട്ടത്തോടെ ആളുകള്‍ പണം പിന്‍വലിക്കാനെത്തിയാല്‍ നല്‍കാനാകുമോ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ കന്‍വാല്‍ജിത് ഷോര്‍ എന്നിവരുമായി റേഷന്‍ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും.