പ്രധാന വാര്‍ത്തകള്‍
ഏപ്രിൽ മാസത്ത പെന്ഷൻ മുൻകൂട്ടി കിട്ടും
2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് തുക ഒരുമിച്ച് കിട്ടും. വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് രണ്ടു മാസത്തെ തുക ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. ഏപ്രിലിലെ പെന്ഷന് മുന്‍കൂറായി നല്‍കുകയാണ്. 08.04.2022 മുതല്‍ പെന്ഷന് വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെന്ഷന് നല്കുന്നതിനു വേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്. ആകെ 56.19 ലക്ഷം ആളുകള്‍ക്കായി 1746.43 കോടി രൂപ വിതരണം ചെയ്യപ്പെടും.