ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
1.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.സി.എ / പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
- മെഡിക്കല്‍ ആഫീസര്‍ – എം.ബി.ബി.എസ്. റ്റി.സി.എം.സി രജിസ്ട്രേഷന്‍, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
3.ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി- എച്ച്.വി) – സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പ്ലസ്ടുവിന് സയന്‍സ് വിഷയമായി പഠിച്ചിരിക്കണം/എം.പി.ഡബ്ല്യു/എല്‍.എച്ച്.വി/ എ.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹയര്‍ കോഴ്സ് ഇന്‍ ഹെല്‍ത്ത് എഡ്യു ക്കേഷന്‍/കൗണ്‍സലിംഗ് അല്ലെങ്കില്‍ അംഗീകൃത ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ കോഴ്സ് , രണ്ടുമാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് , എം.പി.ഡബ്ല്യു ട്രെയിനിംഗ് കോഴ്സ് അല്ലെങ്കില്‍ അംഗീകൃത സാനിറ്ററി ഇന്‍സ്പെക്ടേഴ്സ് കോഴ്സ് അഭികാമ്യം.
4.സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ അനസ്തേഷ്യ, ഡെര്‍മറ്റോളജിസ്റ്റ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഏപ്രില്‍ 18 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍ 04862-232221