പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ ഇടിമിന്നലേറ്റ് മരിച്ചു


വണ്ണപ്പുറം: കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മലയിഞ്ചി കട്ടിക്കയം തേങ്ങാനാണിക്കൽ സുരേഷ് മകൻ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കു പറ്റി .
സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കളുമാണ് പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിൽ ഒബ്സർവേഷനിലുള്ളത്.
മലയിഞ്ചി പെരിങ്ങാശ്ശേരി യിൽ നിന്ന് വന്ന ഒരു കുടുംബം ആണ് അപകടത്തിൽ പെട്ടത്. വൈകിട്ട് നാലുമണിയോടെയാണ് ഇടിമിന്നലേറ്റത്. പിതാവ് സുരേഷ്, മാതാവ്: ലില്ലിക്കുട്ടി .