Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരെയും മത്സരയോട്ടക്കാരെയും പിടികൂടാന്‍ ഓപ്പറേഷന്‍ റേസുമായി മോട്ടോര്‍ വാഹന വകുപ്പ്‌



തൊടുപുഴ: പൊതുനിരത്തുകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരെയും മത്സരയോട്ടക്കാരെയും പിടികൂടാന്‍ ഓപ്പറേഷന്‍ റേസുമായി മോട്ടോര്‍ വാഹന വകുപ്പ്‌.

സംസ്‌ഥാന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ ഓപ്പറേഷന്‍ റേസ്‌ എന്ന പേരില്‍ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശോധനയ്‌ക്ക്‌ ജില്ലയില്‍ തുടക്കമായതായി ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു. പിടികൂടുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഡ്രൈവറുടെ ലൈസന്‍സ്‌ എന്നിവ റദ്ദാക്കും. പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയാലും പണികിട്ടും. വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക്‌ റേസിങ്ങിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ നടപടി കര്‍ശനമാക്കുന്നത്‌.
ഇടുക്കി ആര്‍.ടി.ഒയുടെ കീഴിലുള്ള സ്‌ക്വാഡും എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും പരിശോധനയുമായി റോഡുകളില്‍ സജീവമാകും. വാഹന പരിശോധന സമയത്ത്‌ അപകടകരമായ ഡ്രൈവിങ്‌ കണ്ടെത്തുന്ന കേസുകളില്‍ ലൈസന്‍സ്‌ സസ്‌പെന്‍ഷന്‍, റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നടപടികളാണ്‌ സ്വീകരിക്കുക. അമിത വേഗത്തിനും മത്സരയോട്ടത്തിനും പിടിയിലാകുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തില്‍ പിഴ ഈടാക്കും. പൊതുജനങ്ങളില്‍ നിന്നും സമൂഹികമാധ്യമങ്ങളില്‍നിന്നും കിട്ടുന്ന പരാതികളും വീഡിയോകളും പരിശോധിച്ച്‌ കുറ്റക്കാര്‍രെ കണ്ടെത്തി അവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും.അപകടകരമായ ഡ്രൈവിങ്‌, ഓവര്‍ടേക്കിങ്‌, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിക്കല്‍, മദ്യപിച്ച്‌ വാഹനമോടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഹൈറേഞ്ച്‌ മേഖലകളിലടക്കം ജില്ലയിലെ പല റോഡുകളിലും ബൈക്കുകളുടെ അമിതവേഗവും മത്സരയോട്ടവും സംബന്ധിച്ചു നാളുകളായി പരാതി ഉയരുന്നുണ്ട്‌. പരിശോധനകളും നടപടികളും കര്‍ശനമാക്കുമ്ബോഴും ഇത്തരം നിയമലംഘനങ്ങള്‍ തുടരുകയാണ്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്‌ ഇരുചക്ര വാഹനങ്ങളാണ്‌. ഇതിനു പ്രധാന കാരണം അമിത വേഗമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ ബൈക്ക്‌ റേസിങ്‌ പൊതുജനങ്ങള്‍ക്കും മറ്റു വാഹന യാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്ന സാഹചര്യവുമുണ്ട്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!