മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു
മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്.
35 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ബസ്സില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്. പലര്‍ക്കും കൈക്കും കൈവിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവുടെയും കൈക്ക് പരിക്കുണ്ട്. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നു. ഉടുമ്ബഞ്ചോല എംഎല്‍എ എം എം മണി, ദേവികുളം എംഎല്‍എ എ രാജ, അടിമാലി, മൂന്നാര്‍ പോലിസ് സംഘം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കൂടാതെ മൂന്നാര്‍, അടിമാലി ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ബസ് അപകടത്തില്‍പ്പെടാനുണ്ടായ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് മൂന്നാര്‍ പോലിസ് അറിയിച്ചു.