ജനം അറിയാൻ : ജാഗ്രത
⭕️കരിയില കൂട്ടിയിട്ട് കത്തിക്കുമ്പോൾ ശ്രദ്ധിക്കുക. കരിയില കത്തിക്കുമ്പോൾ ചെറിയ കൂനകളാക്കി തിരിച്ചുവേണം കത്തിക്കാൻ. ഉച്ചസമയങ്ങളിൽ കത്തിക്കാതെ പകലോ വൈകുന്നേരമോ കത്തിക്കുക. തീ പടരാതിരിക്കാൻ ഒരു ബക്കറ്റ് വെള്ളം അരികിൽ കരുതുക.
⭕️കരിയില കത്തിക്കുമ്പോൾ ചുറ്റുമുള്ള ഭാഗം വെട്ടിത്തളിച്ച് ഫയർ ബ്രേക്കർ സംവിധാനം ഏർപ്പെടുത്തുക. അല്ലാത്ത പക്ഷം ഉണങ്ങിയ പ്രദേശത്തേക്ക് തീ എളുപ്പം പടർന്നു പിടിച്ചേക്കാം.
⭕️സിഗരറ്റ് കുറ്റികളും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്.
⭕️ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടാകാതിരിക്കാൻ വയറിങ് പരിശോധിക്കുക.
⭕️വൈദ്യുതക്കമ്പിയിലേക്കു ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുക.
⭕️വെള്ളത്തിൽ വീണ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക. ⭕️ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു ശേഷം പുഴയിലും മറ്റും കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കാം.