നാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അടിമാലിയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു


ഗോത്രവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വികസന സെമിനാര്‍ അടിമാലിയില്‍ നടത്തി. അടിമാലി ഗ്രാമപഞ്ചായത്തും ബി ആര്‍ സിയും സംയുക്തമായി അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, ട്രൈബല്‍ വകുപ്പുദ്യോഗസ്ഥര്‍, ഊരു വിദ്യാലയങ്ങളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറില്‍ സമഗ്ര ചര്‍ച്ചയും വിവിധ നിര്‍ദ്ദേശങ്ങളും ഉണ്ടായി. യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബി ആര്‍ സി ഉദ്യോഗസ്ഥര്‍, ഐസിഡിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.