ജില്ലയുടെ വികസന കാഴ്ചകളുമായി ജനശ്രദ്ധയാകര്‍ഷിച്ച് ചിത്ര പ്രദര്‍ശന വാഹന പര്യടനം


ഇടുക്കി ജില്ലാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അണിയിച്ചൊരുക്കിയിരിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനം ജനശ്രദ്ധയാകര്‍ഷിച്ച് പര്യടനം തുടരുന്നു.
ചിത്ര പ്രദര്‍ശനത്തിന്റെ അഞ്ചാം ദിവസം ഉടുമ്പഞ്ചോല, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ദേവികുളം എന്നീ മേഖലകളിലൂടെ സഞ്ചരിച്ച് പര്യടന വാഹനം മൂന്നാറിലെത്തി.ഉടുമ്പന്‍ചോല മേഖലയില്‍ പര്യടന വാഹനം എത്തിയപ്പോള്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാറും പഞ്ചായത്ത് അംഗങ്ങളും ചിത്ര പ്രദര്‍ശനം കാണ്ടാസ്വദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ രാജാക്കാട് നടന്ന പര്യടനത്തിലെത്തി ചിത്രപ്രദര്‍ശനം കണ്ടു. ചിത്രപ്രദര്‍ശന വാഹനം രാജകുമാരി മേഖലയില്‍ എത്തിയപ്പോള്‍ പ്രസിഡന്റ് ടിസി ബിനുവും മറ്റു പഞ്ചായത്ത് അംഗങ്ങളും വാഹനത്തിലെത്തി ചിത്രങ്ങള്‍ വീക്ഷിച്ചു. ചിത്രപ്രദര്‍ശന വാഹന പര്യടന വേളയിലുടനീളം നിരവധിയാളുകളാണ് ചിത്രപ്രദര്‍ശനം ആസ്വദിച്ചത്.