നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കു പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ


തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ സംസ്ഥാന ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.
വാട്‌സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും അപമാനിക്കുന്ന തരത്തില്‍ തയാറാക്കിയ അവാസ്തവമായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരാതി നല്‍കിയിത്. ഹൈടെക് സെല്ലിന് കൈമാറിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.