മാരക ലഹരി മരുന്നുമായി യുവാവ് തൊടുപുഴയിൽ പിടിയിൽ


തൊടുപുഴ: മാരക ലഹരി മരുന്നായ 29.5 ഗ്രാം എം.ഡി.എം.എയും 235 ഗ്രാം കഞ്ചാവും 833500 രൂപായുമായി യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പട്ടയംകവല ആര്‍പ്പാമറ്റം കണ്ടത്തിന്‍കര കെ.കെ. ഹാരിസാ (താടി – 31) ണ് പോലീസ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്ഥുക്കളും പണവും പിടിച്ചെടുത്തത്. വീട്ടില്‍ വച്ച് ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ചവയായിരുന്നു ലഹരി വസ്തുക്കള്‍. ബാംഗ്ലൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും എത്തിച്ചതെന്ന് ഹാരിസ് പോലീസിനോട് പറഞ്ഞു.
ഇവ വിറ്റു കിട്ടിയ പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ഹാരിസിന്റെ നേതൃത്വത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് എം.ഡി.എം.എയും കഞ്ചാവും എത്തിക്കുന്നതായി പോലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിന് പുറമേ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വസ്തുക്കളെത്തിച്ചിരുന്നു.