ചേമ്പളത്ത് വെളുപ്പിച്ച് വേറിട്ടൊരു പ്രതിഷേധം
നെടുങ്കണ്ടം. അപകടങ്ങൾ കണ്ട് മനം മടുത്തും, പൊതുമരാമത്ത് വകുപ്പിന്റെ
അനാസ്ഥയിലും പ്രതിഷേധിച് റോഡരികിലെ കല്ലുകൾക്ക് അപകട സൂചന നല്കി വെള്ളയടിച്ച കല്ലു സ്ഥാപിച്ച് പ്രദേശവാസിയായ
പൊതുപ്രവർത്തകൻ. കുമളി – മൂന്നാർ സംസ്ഥാന പാതയിലെ ചേമ്പളം – കോഴിമലമെട്ട് റോഡ് ചേരുന്ന വളവിൽ അപകടങ്ങൾ
ഉണ്ടാകുന്നത് നിത്യസംഭവമായി
മാറുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയും മധ്യസ്ഥം പറഞ്ഞ് സംഘർഷം ഒഴിവാക്കിയും പ്രദേശവാസികൾ മടുത്തു.
കുത്തിറക്കവും കൊടുംവളവും മാത്രമല്ല വളവിലെ റോഡ് അലൈൻമെന്റും അപകടത്തിന് വഴിയൊരുക്കുന്നുണ്ട് അപകട സൂചനനല്കി, ദിശാ ബോർഡും കണ്ണാടിയും സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് കണ്ട മട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് റോഡ് വക്കിലെ കല്ലുകളിൽ വെളളനിറമടിച്ച് ഡ്രൈവർമാർക്ക് അപകട സൂചന നല്കാൻ പൊതുപ്രവർത്തകാനായ ജോൺസൺ കൊച്ചുപറമ്പൻ
തയ്യാറായത്. സ്പീഡ് ബ്രേക്കറും
ദിശാ ബോർഡുകളും
കണ്ണാടിയും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.