നാട്ടുവാര്‍ത്തകള്‍
ടെന്‍ഡര്‍ നോട്ടീസ്
- വനിത ശിശു വികസന വകുപ്പിനു കീഴില്‍ അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 430 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിക്കുന്നു.
ഇന്നു ( ജനു.29) മുതല്‍ ഫെബ്രുവരി ഏഴ് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് ഉച്ചകഴിഞ്ഞ് 2.30 വരെ. ടെണ്ടറുകള്‍ സമര്‍പ്പിക്കുന്ന കവറിനു മുകളിലായി ‘അങ്കണവാടികളിലേയ്ക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ്’ എന്ന് രേഖപ്പെടുത്തേണ്ടതാണ്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് എന്ന മേല്‍വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊന്നത്തടി പഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസറെ പ്രവ്യത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 7907558905 - വനിത ശിശു വികസന വകുപ്പിനു കീഴില്‍ അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അടിമാലി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 686 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു.
- ഫെബ്രുവരി 5ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5ന് ഉച്ചകഴിഞ്ഞ് 2 മണി വരെ. അന്നേ ദിവസം 3 മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടറുകള്‍ സമര്‍പ്പിക്കുന്ന കവറിനു മുകളിലായി ‘അങ്കണവാടികളിലേയ്ക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ്’ എന്ന് രേഖപ്പെടുത്തേണ്ടതും ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അടിമാലി ഗ്രാമപഞ്ചായത്ത് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതുമാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി പഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസറെ പ്രവ്യത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 8075329115
- വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും, അങ്കണവാടിക്കാവശ്യമായ രജിസ്റ്ററുകളും ഫോമുകളും പ്രിന്റ്റ് ചെയ്ത് നല്‍കുന്നതിനും താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു ടെണ്ടറുകള്‍ ഫെബ്രുവരി 10 ഉച്ചകഴിഞ്ഞ് 2.30 വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.00 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 265268
- ദേവികുളം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്കാന്‍ താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസ വാടക 1000 കി . മീ
30000/രൂപ
അടങ്കല്‍ തുക – 360000/
ടെന്‍ഡര്‍ ഫോം വില -800/
ഇ.എം.ഡി -3600/
ഫെബ്രുവരി നാലിന് പകല്‍ 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. തുടര്‍ന്ന് അന്നേ ദിവസം 3 മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍ 04865 230601, 9495157359