മുക്ത് ഭാരത് ക്യാമ്പയിന്‍:ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും, നശാ മുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കന്നവര്‍ ഫെബ്രുവരി 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ താഴെ പറയുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് എന്‍ട്രികള്‍ അയക്കണം. അതാത് രംഗത്ത് പ്രാവീണ്യമുളള വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണ്ണയം നടത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ജില്ലാ തലത്തില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാന വിതരണം നടത്തും മത്സര ഇനങ്ങള്‍ ;
കഥാരചന-”മദ്യവും, മയക്കു മരുന്നും” എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തും മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാസികകളിലോ, മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്.
ഉപന്യാസ രചന – ”ലഹരിയും, യുവതലമുറയും” എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തും മത്സരത്തില്‍ അയക്കുന്ന ഉപന്യാസം മറ്റ് മാസികകളിലോ, മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്, 500 വാക്കുകളില്‍ കൂടുവാനും പാടില്ല.
പോസ്റ്റര്‍ ഡിസൈനിംഗ് – ”ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തുന്നതാണ്, തയ്യാറാക്കിയ പോസ്റ്ററുകള്‍ പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റില്‍ അയക്കണം
കൈയെഴുത്തു മാസിക – വിഷയം ‘ലഹരി വിമുക്ത കേരളം’ കഥ, കവിത, ഉപന്യാസം, അനുഭവങ്ങള്‍, ചിത്ര രചന, ക്വിസ്, എന്നിങ്ങനെ വിവിധങ്ങളായ ക്രിയാത്മകത ഉള്‍കൊള്ളിച്ചു കൊണ്ടായിരിക്കണം കൈയെഴുത്തു മാസിക തയ്യാറാക്കേണ്ടത്. ചുരുങ്ങിയത് 100 പേജ് എങ്കിലും ഉണ്ടായിരിക്കണം.
കാര്‍ട്ടൂണ്‍ ഡിസൈനിംഗ് – ‘Say no to Drugs, Yes to Life’ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍, കോളേജ് തലത്തില്‍ കാര്‍ട്ടൂണ്‍ ഡിസൈനിംഗ് കോമ്പറ്റിഷന്‍ നടത്തും. തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റില്‍ അയക്കണം
ട്രോള്‍ കോമ്പറ്റിഷന്‍ – ഹാസ്യാത്മകതയിലൂടെ ലഹരി വിമുക്തി എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കത്തക്ക വിധത്തിലുള്ള ട്രോളുകള്‍ തയ്യാറാക്കാം ആരെയും അപകീര്‍ത്തിപെടുത്തുന്ന തരത്തിലുള്ള ട്രോളുകള്‍ തയ്യാറാക്കുവാന്‍ പാടുള്ളതല്ല, അത്തരത്തിലുള്ളവ സ്വീകരിക്കുന്നതല്ല.
എന്‍ട്രികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2021 ഫെബ്രുവരി 15 നകം ബന്ധപ്പെട്ട സ്‌കൂള്‍/കോളേജ് മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലുകള്‍ സഹിതം അയച്ചു നല്‍കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ :0486-2228160,8113996154
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ പഞ്ചായത്തിന് മൊമന്റൊ തയ്യാറാക്കി നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. മൊമന്റോയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം 2011 – 2022 എന്നും പ്രതിഭകളുടെ ഫോട്ടോയും ഭംഗിയായി ആലേഖനം ചെയ്തിരിക്കേണ്ടതാണ്.
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബു വരി 05, 3 മണി. മുദ്രവെച്ച കവറില്‍ ജില്ലാ പട്ടികജാതി വികസന ആഫീസര്‍, ജില്ലാ പട്ടികജാതി വികസന ആഫിസ് കുയിലിമല പി.ഒ എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്.
കവറിനു പുറത്ത് പ്രതിഭാ പിന്തുണ പദ്ധതി 2021 – 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകള്‍ അന്നേ ദിവസം 4 മണിക്ക് ഹാജരുളളവരുടെ മുന്‍പാകെ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷന്‍ ലഭിച്ച വ്യക്തി ഓര്‍ഡര്‍ കിട്ടി 3 ദിവസത്തിനുള്ളില്‍ മൊമന്റോ എത്തിച്ചു നല്‍കേണ്ടതാണ്.