നാട്ടുവാര്‍ത്തകള്‍
സിഎസ്എല്‍ ടിസി (CSLTC ) യിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്എല്‍ ടിസി (CSLTC ) യിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 3 മെഡിക്കല്‍ ഡോക്ടര്‍ , 7 സ്റ്റാഫ് നഴ്സ്, 3 ക്ലീനിംഗ് സ്റ്റാഫ്, ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ജനുവരി 31 തിങ്കളാഴ്ച്ച രാവിലെ 10.30 ന് വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മുന്‍പ് കോവിഡ് ബ്രിഗേഡിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യം ഉള്ളവര്‍ അന്നേ ദിവസം അസല്‍ (ഒര്‍ജിനല്‍) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 235186.