കമ്പോളം
ഏലക്കാ ലേലത്തിൽ പതിവ് കൂടുന്നു , വിലയിടിവ് തടയാൻ നടപടി വേണം
കൂടിയ അളവിൽ ഏലക്കാ പതിവ് വന്നാൽ മാർക്കറ്റ് വീണ്ടും പുറകോട്ട് പോകും.
കഴിഞ്ഞ ദിവസം നടന്ന ഏലക്ക ലേലത്തിലെ വിലയെക്കാൾ 40 മുതൽ 50 രൂപ വരേ കുറഞ്ഞാണ് ഇന്നത്തെ ലേലത്തിൽ കച്ചവടം നടന്നത് സ്‌പൈസ്സ് ബോർഡ് ഈ കാര്യത്തിൽ അടിയന്തമായി ഇടപെടണം.പതിവ് കൃത്യമായി ക്രമീകരിക്കണം.
അത് പോലെ ഏലം ലേലം നടത്തിപ്പുകാരും അളവ് ക്രമീകരിക്കണം.ഈ മേഖലയെ തകർക്കാതെ നിലനിർത്തണം എന്ന് ഏലം കർഷകർ ആവശ്യപ്പെടുന്നു.ഇന്ന് നടന്ന GCTC യുടെ ഏലം ലേലത്തിൽ ശരാശരി വില : 886.58ൽ ക്ലോസ് ചെയ്തു.
കൂടിയ വില 1273 ആണ്.
242 ലോട്ടുകളിലായി 81,176.400 കിലോ യായിരുന്നു വില്പനക്കുണ്ടായിരുന്നത്. അതിൽ 77,039.200 കിലോ ഏലക്കാ വിറ്റ് പോയി.ഉച്ച കഴിഞ്ഞ് സൗത്ത് ഇന്ത്യന്റെ ലേലത്തിൽ 86,550 കിലോ യാണ് പതിവ്.ഇന്നത്തെ രണ്ട് ലേലത്തിലെയും മുഴുവൻ പതിവ് 1,67,724.600 കിലോ യാണ്.