മാരക ലഹരി വസ്തുക്കളുമായി 22 കാരിയും കൂട്ടാളികളും ഇടുക്കിയിൽ പിടിയിൽ
രണ്ട് അര ഗ്രാം എംഡിഎംഎ യുമായി തിരുവനന്തപുരം സ്വദേശികളായ സ്ത്രീ അടക്കം അഞ്ച് പേരെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി.
കുമിളി ചെക്പോസ്റ്റ് നിർത്താതെ പോയ വാഹനം പിന്തുടർന്നെത്തിയ ആണ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു സാഹസികമായാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്…..
തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോയി അവിടെ നിന്നും തമിഴ്നാട് വഴി കേരളത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടിയത് ഇവരുടെ പക്കൽ നിന്നും രണ്ട് അര ഗ്രാം എംഡിഎംഎ 100 ഗ്രാം കഞ്ചാവ് എന്നിവ പിടിക്കുകയും ചെയ്തു.
കുമളി ചെക്ക്പോസ്റ്റിൽ കൈ കാണിച്ചിട്ട് വാഹനം നിർത്താതെപോയതിനെ തുടർന്ന് പിന്തുടർന്ന എക്സൈസ് സംഘം അറുപത്തിമൂന്നാമൈലിന് സമീപത്തെ പെട്രോൾപമ്പിൽ വാഹനമിടിച്ചു കയറ്റുകയും
അവിടെ നിന്നും ടയർ പഞ്ചറായിതിനെ തുടർന്ന് തൊട്ടടുത്തുള്ള വളവിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളയ ഡൈന 22,വിജേഷ് 29,നിതീഷ് 28,കിരൺ 29 പ്രകോഷ് 27 എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു തുടർന്ന് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങിച്ച് വരുന്ന വഴിയാണ് പിടികൂടിയതെന്ന് പ്രതികൾ മൊഴി നൽകി അടുത്തിടെ വണ്ടിപ്പെരിയാർ കുമളി പ്രദേശങ്ങളിൽ കഞ്ചാവ് എംഡിഎം എ അടക്കമുള്ള മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന കർശനമാക്കിട്ടുള്ളത് വണ്ടിപെരിയാർ ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ,
സി പി കൃഷ്ണകുമാർ, രാജകുമാർ,പ്രമോദ്
ദീപു കുമാർ,ഐ ബി സേവ്യർ, ശശികല എന്നിവരാണ് പ്രതികളെ പിടികൂടിയത്………..