വിദ്യാഭ്യാസം
സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കട്ടപ്പന: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കട്ടപ്പനയിൽ കേരള ഹൗസിങ് ബോർഡ് ബിൽഡിംഗ്ൽ പ്രവർത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന 1. ഫീൽഡ് ടെക്‌നിഷ്യൻ (ഗൃഹ ഉപകരണങ്ങൾ), വിദ്യാഭ്യസ യോഗ്യത: SSLC 2.അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (വിദ്യാഭ്യസ യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രി യും സാമ്പത്തിക മേഖലയിൽ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ ബികോം /ബിബിഎ / ഡിഗ്രി വിത്ത് എക്കണോമിക്സ്) എന്നീ രണ്ടു മാസ സൗജന്യ കോഴ്സുകളിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്നും (ഒരു ലക്ഷം രൂപയിൽ താഴ വാർഷിക വരുമാനവും 18-35 വയസ്സിനു മിടയിൽ പ്രായമുള്ളവരും) അപേക്ഷ ക്ഷണിക്കുന്നു..
വിശദമായ വിവരങ്ങൾക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ (NULM) വിഭാഗവുമായി ബന്ധപ്പെടുക…