പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അടക്കം പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം . നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് സംശയം.