ഏലയ്ക്ക വാങ്ങിയിട്ട് പണം നൽകിയില്ല , വ്യാപാരിയുടെ വീടിന് മുൻപിൽ കട്ടപ്പനക്കാരൻ കർഷകന്റെ നിരാഹാരസമരം ….
ഏലക്ക വാങ്ങിയ പണം നല്‍കാത്തതിനെത്തുടര്‍ന്ന് വ്യാപാരിയുടെ വീടിന് മുന്നില്‍ നിരാഹാര സമരം നടത്തി കര്‍ഷകന്‍റെ പ്രതിഷേധം.രാജകുമാരി ഖജനപ്പാറയിലെ വ്യാപാരിയുടെ വീടിനു മുന്നില്‍ കട്ടപ്പന സ്വദേശി എബ്രഹാം ജോണാണ് രണ്ടുദിവസമായി നിരാഹാരം തുടരുന്നത്.
കട്ടപ്പന ആര്യമണ്ണില്‍ എബ്രഹാം ജോണ്‍ കഴിഞ്ഞ വര്‍ഷമാണ് ഏലക്ക കച്ചവടക്കാരനായ ഖജനാപ്പാറ സ്വദേശി രാജാങ്കത്തിന് ഏലക്ക നല്‍കിയത്. 1839 കിലോയാണ് വില്പന നടത്തിയത്. വിലയിനത്തില്‍ 10 ലക്ഷത്തിലധികം രൂപ രാജാങ്കം ഇനിയും എബ്രഹാമിന് നല്‍കാനുണ്ട്. എന്നാല്‍, ഇയാള്‍ മുടന്തുന്യായങ്ങള്‍ പറഞ്ഞ് പണം നല്‍കാതെ എബ്രഹാമിനെ കബളിപ്പിച്ചതായാണ് പരാതി.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ പലവട്ടം സന്ധിസംഭാഷണം നടത്തിയെങ്കിലും പറഞ്ഞ സമയത്ത് പണം നല്‍കാതെ രാജാങ്കം ഒഴിഞ്ഞുമാറി. തമിഴ്നാട്ടില്‍ വീടുള്ള ഇയാള്‍ പലപ്പോഴും അവിടെയാണ് താമസം. രാജാങ്കത്തിന്‍റെ ഏലത്തോട്ടത്തിലെ കായ് എടുക്കുമ്ബോള്‍ പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും തുടര്‍ന്ന് രണ്ട് വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്നുമാണ് പറയുന്നത്.
എബ്രഹാം രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. പണം ലഭിച്ചില്ലെങ്കില്‍ വീട്ടുപടിക്കല്‍ മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് എബ്രഹാം ജോണ്‍ പറയുന്നു.