പ്രധാന വാര്‍ത്തകള്‍
സ്വാതന്ത്രസമര സേനാനി കെ.അയ്യപ്പൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായിരുന്ന അയ്യപ്പൻ പിള്ളയ്ക്ക് 107 വയസ്സായിരുന്നു.1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.