വിദേശികളുമായി ഇടപെടുന്നതില്‍ പൊലീസിന് പ്രത്യേക പരിശീലനം. കോവളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വിദേശികളുമായി ഇടപെടുന്നതില്‍ പൊലീസിന് പ്രത്യേക പരിശീലനം. കോവളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.വിദേശികളുടെ സുരക്ഷ പൊലീസിന്റെ കടമയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ് ഐ ടി സി ഷാജി നല്‍കിയ പരാതി പരിശോധിക്കുമെന്നും, വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ മുഖേനയാണ് എസ് ഐ മുഖ്യമന്ത്രിയ്‌ക്കും ഡിജിപി അനില്‍കാന്തിനും പരാതി നല്‍കിയത്.
കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്നാണ് എസ് ഐ പറയുന്നത്. വെളളാറിലെ ബെവ്‌കൊ ഔട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന സ്വീഡിഷ് പൗരനോട് ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് അറിയിച്ച് പൊലീസ് തടഞ്ഞതാണ് വിവാദത്തിന് കാരണമായത്.