നഷ്ടപ്പെട്ട രേഖകൾക്ക് പകരം അപേക്ഷിക്കാം
കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും നഷ്ടമായ ആധാരങ്ങള്‍, റേഷന്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ പകരം ശരിയാക്കുന്നതിന് പീരുമേട് താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്ബുകള്‍ നടത്തും.ഈ ക്യാമ്ബുകളില്‍ റവന്യൂ, സിവില്‍ സപ്ളൈസ്, രജിസ്‌ട്രേഷന്‍ (ആധാരം), ഗ്രാമപഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. ക്യാമ്ബുകളിലെ സേവനം തികച്ചും സൗജന്യമായിരിക്കും. വെള്ളപ്പേപ്പറില്‍ വിശദാംശങ്ങള്‍ എഴുതിയ അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ആറിന് ഏലപ്പാറ പഞ്ചായത്ത് ഹാളിലും കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് 10ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളിലും കൊക്കയാറിലുള്ളവര്‍ക്ക് 11ന് കൊക്കയാര്‍ പഞ്ചായത്ത് ഹാളിലും പെരുവന്താനം, മ്ലാപ്പാറ പഞ്ചായത്തുകളിലുള്ളവര്‍ക്ക് 12ന് പെരുവന്താനം പഞ്ചായത്ത് ഹാളിലും പീരുമേട് പഞ്ചായത്തിലുള്ളവര്‍ക്ക് 13ന് പീരുമേട് താലൂക്കാഫീസ് ഹാളിലും രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് ക്യാമ്ബ്.